സി.എം കോളജ് തൊഴിൽ മേള സംഘടിപ്പിച്ചു

നടവയൽ: സി. എം കോളജ് ക്രിസ്റ്റൽ15 മിഷൻറെ ഭാഗമായി പ്രയുക്തി-2023 തൊഴിൽ മേള സംഘടിപ്പിച്ചു. എച്ച്. ഡി.എഫ്. സി, ഹ്യൂണ്ടായി, സി.പി. സുസുക്കി, ടെലിസ്റ്റേഷൻ തുടങ്ങി
പതിനഞ്ചോളം തൊഴിൽ ദാതാക്കളും നൂറോളം വരുന്ന ഉദ്യോഗാർത്ഥികളും മേളയുടെ ഭാഗമായി. കോളജിലെ പൂർവ്വവിദ്യാർത്ഥിയും സൗത്ത് ഇൻഡ്യൻ ബാങ്ക് പനമരം ബ്രാഞ്ച് മാനേജറുമായ ആനന്ദ് കെ വിഷ്ണു മേള ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ശരീഫ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ടി.കെ സൈനുദ്ദീൻ സന്ദേശ ഭാഷണം നടത്തി. അഡ്മിനിസ്‌ട്രേറ്റർ ടി.കെ ഉവൈസ് അതിഥിക്കുള്ള ഉപഹാര സമർപ്പണം നടത്തി. വൈസ് പ്രിൻസിപ്പൽ കെ.പി സഹദ്, ഐ.ക്യു.എ.സി ഡയറക്ടർ ജാബിർ അലി പി.പി, അക്കാഡമിക് കോ-ഓർഡിനേറ്റർ സുമയ്യ യു, ക്രിസ്റ്റൽ മിഷൻ കോ-ഓർഡിനേറ്റർ ബാബുരാജ് ജി.എൻ എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഉനൈസ് ടി.എ സ്വാഗതവും പ്ലെയ്സ്മെൻറ് കോ-ഓർഡിനേറ്റർ റിജിലനാഥ് നന്ദിയും പറഞ്ഞു.



Leave a Reply