June 27, 2026

യുവോത്സവം: ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

0
IMG_20230605_085536.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന യുവോത്സവം ഫുട്ബോൾ ടൂർണമെന്റ് മാനന്തവാടി മുൻസിപ്പാലിറ്റിയിലെ കല്ലിയോട്ട്‌ കുന്ന് ശാഖ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ചു. ശാഖയിലെ നാല് ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിൽ ജേതാക്കളായവർക്ക് മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ: റഷീദ് പടയൻ സമ്മാനദാനം നിർവ്വഹിച്ചു. ശുക്കൂർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മാനന്തവാടി മണ്ഡലം യൂത്ത് ലീഗ് വൈസ്പ്രസിഡണ്ട് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു.
എം എസ് എഫ് മണ്ഡലം വൈസ് പ്രസിഡന്റെ് നജാസ് നാഫിൽ, മുൻസിപ്പൽ എം എസ് ഫ് പ്രസിഡന്റ് മുഹമ്മദ് ഷറിൽ, അഫ്സൽ, സിനാൻ, മുഹമ്മദ് നിഹാൽ, എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *