May 5, 2024

വേറിട്ട പരസ്ഥിതി ദിനാഘോഷവുമായി തരുവണ ഗവ. ഹയർസെക്കണ്ടറി സ്കൂൾ

0
Img 20230605 150255.jpg
തരുവണ : തൊടിയിലെ പഴങ്ങൾ ക്ലാസ്സ് അടിസ്ഥാനത്തിൽ ശേഖരിച്ച് കൊണ്ടുവന്ന് അവയുടെ പ്രദർശനവും ഗുണ വിവരണവും
ചേർന്ന രീതിയിലാണ് തരുവണ ഗവൺമെൻറ് ഹയർസെക്കണ്ടറി സ്ക്കൂളിൽ  പരിസ്ഥിതി ദിനാഘോഷം നടത്തിയത്.
ചക്കയും മാങ്ങയും അമ്പാഴവും ഞാവൽക്കായും പേരക്കയും മിടുങ്ങയും താളിപ്പഴവും ഒക്കെച്ചേരുന്ന അമ്പതിലധികം നാടൻ പഴങ്ങൾ കുട്ടികൾ ശേഖരിച്ച് കൊണ്ടുവന്നത് 
ഏറെ കൗതുകകരമായി.
പഴവർഗ്ഗങ്ങളുടെ പ്രദർശനമൽസരത്തോടൊപ്പം
പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രമേയമാകുന്ന പോസ്റ്റർ രചന, 
ക്വിസ്സ് മത്സരം എന്നിവയും കുട്ടികൾക്ക് വേണ്ടി നടത്തുകയുണ്ടായി.
എസ്.പി.സി, 
സ്കൗട്ട്& ഗൈഡ്,
ജെ.ആർ.സി. ലിറ്റിൽകൈറ്റ് 
എൻ.എസ്.എസ് വിദ്യാർത്ഥികളുടെ പ്രത്യേക പരിപടിപാടികളും വൃക്ഷത്തൈകൾ നടലും സ്കൂൾ  കോമ്പൗണ്ടിൽ നടക്കുകയുണ്ടായി.
പ്രിൻസിപ്പാൾ പ്രദീപ്കുമാർ, സീനിയർ അസിസ്റ്റന്റ് ജെസ്സി.പി.സി, അബ്ദുസ്സലാം.ടി, ജോഷി കെ.ഡി, മേഴ്സി. പി.വി
ലിയോ.പി.ആൻറണി, സീനത്ത്.കെ. ഷൈനി, ശ്രീജ, ബുഷ്റ, മുഹമ്മദലി.കെ.എ തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *