കടമാൻതോട് പദ്ധതിക്കെതിരെ പ്രതിഷേധയോഗം ചേർന്നു

പുൽപ്പള്ളി : പുൽപ്പള്ളിയിലെ മുഖ്യ ജനവാസ കേന്ദ്രങ്ങളെല്ലാം വെള്ളത്തിൽ മുക്കി കളയുന്ന കടമാൻതോട് പദ്ധതിക്കെതിരെ കക്ഷിരാഷ്ട്രീയം മറന്ന് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.പുൽപ്പള്ളിയിലെ പ്രധാന കൃഷി സ്ഥലങ്ങളും, കർഷകരും താമസിക്കുന്ന ഈ പ്രദേശത്തു നിന്ന് കടമാൻതോട് പദ്ധതി വരുന്നതിന്റെ ഭാഗമായി കുടിയിറങ്ങേണ്ടി വരും . അങ്ങനെ സംഭവിച്ചാൽ കർഷകരുടെയും, വ്യാപാരികളുടെയും ജീവിതത്തെ ഇത് ഒരു പോലെ ബാധിക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട സർവ്വേ നടക്കുന്ന സാഹചര്യത്തിലാണ്, ഇത് വന്നാൽ ജന ജീവിതത്തിൽ സംഭവിക്കുന്ന ദുരവസ്ഥയെ മുന്നിൽ കണ്ടാണ് മത കക്ഷി രാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ഇതിനെതിരെ ഒറ്റക്കെട്ടായി പുൽപ്പള്ളിയിൽ സംഘടിച്ചത്. കടമാൻ തോട് പദ്ധതി വരുന്നത് വഴി വീടും നാടും വിട്ട് തെരുവിലേക്ക് ഇറങ്ങേണ്ട ഭീകര അവസ്ഥയിൽ പേടിച്ചാണ് ജനങ്ങളുടെ കൂട്ടായ പ്രതിഷേധം നടന്നത്.
നൂറിലധികം ആളുകൾ പങ്കെടുത്ത പ്രതിഷേധ യോഗത്തിൽ സിജേഷ് ഇല്ലിക്കൽ, സാബു മാസ്റ്റർ, നെബു കെ.എം, ലിനീഷ് ഫിലിപ്പ്, ബിജു തുടങ്ങി യവർ സംസാരിച്ചു. 15 പേർ അടങ്ങുന്ന ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് യോഗം തീരുമാനിച്ചു.



Leave a Reply