പനമരം നീര്‍വാരത്ത് വയോധിക പൊള്ളലേറ്റ് മരിച്ച നിലയില്‍

പനമരം: പനമരം നീര്‍വാരത്ത് വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാരവയല്‍ ശ്രീവിഹാറില്‍ സുജയ കുമാരി (73) ആണ് മരിച്ചത്. ഇവരുടെ തറവാടിനോട് ചേര്‍ന്നുള്ള മകന്റെ വീടിന് പുറകിലെ മുറ്റത്താണ് മൃതദേഹം കണ്ടത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത താണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മാനന്തവാടി ഡി വൈ എസ് പി പി എല്‍ ഷൈജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ട നടപടികള്‍ക്കായി വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.



Leave a Reply