June 27, 2026

അംഗണ്‍വാടി ജീവനക്കാർക്ക് യാത്രയയപ്പ് നല്‍കി

0
IMG_20230610_133200.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി മുനിസിപ്പല്‍ പരിധിയില്‍ ഐസിഡിഎസ് പ്രോജക്ടില്‍ വിവിധ അംഗണ്‍വാടികളില്‍ നിന്നും ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.മാനന്തവാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലിയുടെ അധ്യക്ഷതയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.മേപ്പാടിയില്‍ ജീവത്യാഗം ചെയ്ത അംഗണ്‍വാടി വര്‍ക്കര്‍ ജലജടീച്ചര്‍ക്ക് അനുശോചനം രേഖപ്പെടുത്തി.മാനന്തവാടി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമടീച്ചര്‍,ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, അംഗണ്‍വാടി സൂപ്പര്‍വൈസര്‍ അപ്‌സര ജോസഫ്,പി.എസ് രമാദേവി,ശാന്ത എന്‍ സി,പ്രമീള ചന്ദ്രന്‍,ലൗലി എം.പി,ഗ്രേസി പിവി,ഗ്രേസി കെ.കെ എന്നിവര്‍ ആശംസ നേര്‍ന്നു.സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഒ ജി വത്സല,മേരി സെബാസ്റ്റ്യന്‍,സുമതി പി,അമ്മു ടി.കെ എന്നിവര്‍ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *