June 29, 2026

വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു

0
IMG_20230614_095807.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി :മാനന്തവാടി പള്ളിക്കല്‍ ഗവ.എല്‍ പി സ്‌ക്കൂളില്‍ എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പ്രീ പ്രൈമറി വര്‍ണക്കൂടാരം ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്കായി ഒരുക്കിയ തീയേറ്റര്‍ വിസ്മയക്കൂട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ജസ്റ്റിന്‍ ബേബിയും കളിക്കൂട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം കെ. വിജയന്‍, 'കഥക്കൂട് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ സുരേഷ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോര്‍ജ് പടകൂട്ടില്‍, ശിഹാബ് ആയാത്ത്, ജെന്‍സി ബിനോയ്, വാര്‍ഡ് മെമ്പര്‍ അമ്മദ്കുട്ടി ബ്രാന്‍, ഹെഡ് മാസ്റ്റര്‍ ടി.പി. വിത്സന്‍, പി.ടി.എ പ്രസിഡന്റ് എ.ഷാനവാസ്, മദര്‍ പി.ടി.എ പ്രസിഡന്റ് അമ്പിളി വിനോദ്, ബ്രാന്‍ അലി, അബ്ദുള്‍ റൗഫ്, ടി.എ ഷബീന എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *