June 29, 2026

ഗ്രാമസഭ സംഘടിപ്പിച്ചു

0
IMG_20230614_095847.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 2022 ഒക്ടോബര്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 കാലയളവ് വരെ വെള്ളമുണ്ട രണ്ടാം വാര്‍ഡില്‍ നടന്ന സോഷ്യല്‍ ഓഡിറ്റ് സംബന്ധിച്ച ഗ്രാമസഭ നടത്തി. തൊഴിലുറപ്പില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച ജയഭാരതി അദ്ധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഓഡിറ്റ് പ്രതിനിധി ലിസ്‌ന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീര്‍ കുനിങ്ങാരത്ത്, വാര്‍ഡ് മെമ്പര്‍ രാധ പി, മെമ്പര്‍മാരായ തോമസ് പൈനാടത്ത്, നിസാര്‍, ലതിക എംജിഎന്ഡആര്‍ഇജിഎ ജീവനക്കാരായ നജീബ്, ലികേഷ് എന്നിവര്‍ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *