June 29, 2026

മെറിറ്റ് ഫെസ്റ്റോ ഉദ്ഘാടനം ചെയ്തു

0
IMG_20230614_105750.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :മാനന്തവാടി
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവർക്ക്‌ എസ്എഫ്ഐയുടെ സ്നേഹാദരം. ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നാലാംമൈലിൽ സംഘടിപ്പിച്ച “മെറിറ്റ് ഫെസ്റ്റോ'യില്‍ നാനൂറോളം വിദ്യാര്‍ഥികളെയാണ്‌ അനുമോദിച്ചത്‌. എല്ലാവരും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയവർ. മന്ത്രി വി ശിവന്‍കുട്ടി “മെറിറ്റ് ഫെസ്റ്റോ' ഉദ്ഘാടനം ചെയ്തു. 
 പ്രതിസന്ധികളെ തോല്‍പ്പിച്ച് എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ പടിഞ്ഞാറത്തറ ജിഎച്ച്എസ്എസിലെ വിന്‍സെന്റ് ബിജുവിന് മന്ത്രി സദസ്സിലെത്തി ഉപഹാരം കൈമാറി. എസ്എഫ്ഐയുടെ പരീക്ഷാവണ്ടി'യില്‍ പോയാണ് വിന്‍സെന്റ് പരീക്ഷ എഴുതിയത്. പ്ലസ്ടു പരീക്ഷയില്‍ 1193 മാര്‍ക്ക് നേടിയ കണിയാരം ജികെഎംഎച്ച്എസ്എസിലെ ദില്‍ഫ ഷെറിന്‍, 1191 മാര്‍ക്ക് നേടിയ തരിയോട് ജിഎച്ച്എസ്എസിലെ അര്‍ച്ചന സുരേഷ് എന്നിവരെയും അനുമോദിച്ചു. 
എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ് സഹദേവന്‍ അധ്യക്ഷനായി.ഒ ആർ കേളു എംഎൽഎ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, ജില്ലാ പഞ്ചായത്തം​ഗം കെ വിജയൻ, സിഐടിയു ജില്ലാ സെക്രട്ടറി വി വി ബേബി, കർഷകസംഘം ജില്ലാ കമ്മിറ്റി അം​ഗം എ ജോണി, മനു കുഴിവേലി, കെ എ ടോണി, അഥീന എന്നിവർ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ് സ്വാ​ഗതവും വൈസ് പ്രസിഡന്റ് കെ നിധിൻ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *