May 20, 2024

രക്തനിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

0
Img 20230614 151723.jpg
അമ്പലവയൽ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് അമ്പലവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കുട്ടികൾക്കായി
രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പും
 ബോധവത്കരണ ക്ലാസും നടത്തി.
സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടന്ന ക്യാമ്പ് നയിച്ചത് അമ്പലവയൽ സൗഖ്യ ക്ലിനിക്കാണ്.പി ടി എ പ്രസിഡണ്ട് എ രഘുവിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ ഉദ്ഘാടനം നിർവ്വഹിച്ചു. എൻ എസ് ഷിനോജ്, പി വി ഫാഹിദ എന്നിവർ ക്ലാസുകൾ നയിച്ചു. എസ് എം സി ചെയർമാൻ അനിൽ പ്രമോദ്, പി ടി എ വൈസ് പ്രസിഡണ്ട് ഇ കെ ജോണി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സി വി നാസർ, പി ടി എ എക്സിക്യൂട്ടീവ് അംഗം പ്രമോദ് ബാലകൃഷ്ണൻ, അദ്ധ്യാപകരായ ഷാന്റി ഫ്രാൻസിസ്, മധുസൂദനൻ, ഷാജി തോമസ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സുഷമ സ്വാഗതവും, എച്ച് എം ഇൻ ചാർജ്ജ് ബിജു നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *