August 2, 2026

സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് :പോലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി

0
20230618_090205.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പിനിരയായ കേളക്കവല സ്വദേശി രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഴുവൻ പ്രതികളുടെയും അറസ്റ്റ് ആവശ്യപ്പെട്ടു ജനകീയ സമിതി പൊലീസ് സ്റ്റേഷനു മുന്നിൽ ധർണ നടത്തി. എഫ്ഐആർ തയാറാക്കിയതു മുതൽ പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിച്ചതെന്നും ആത്മഹത്യാ കുറിപ്പിൽ പരാമർശിക്കുന്നവരെ കണ്ടെത്താൻ ശ്രമിക്കുന്നില്ലെന്നും ആരോപിച്ചു. രാജേന്ദ്രൻ നായരുടെ കുടുംബത്തിനു വാഗ്ദാനം ചെയ്ത സഹായം ഉടൻ ലഭ്യമാക്കുക, നഷ്ടപരിഹാരവും ആശ്രിതർക്ക് ജോലിയും ഉടൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വി.എസ്.ചാക്കോ ഉദ്ഘാടനം ചെയ്തു. എൻ.സത്യാനന്ദൻ, സി.ജി.ജയപ്രകാശ്, അജയകുമാർ, ഇ.എഫ്.ഡൊമിനിക്, ബേബി തയ്യിൽ, ടി.കെ.പ്രകാശ്, രാജൻ പാടിച്ചിറ എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *