August 2, 2026

കോട്ടത്തറ ഇ.എം.എസ്‌ ചാരിറ്റബിൾ സൊസൈറ്റി വാങ്ങിയ അംബുലൻസിന്റെ താക്കോൽ കൈമാറി

0
20230618_090422.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോട്ടത്തറ: 
പാലിയേറ്റീവ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടത്തറ ഇ.എം.എസ്‌ ചാരിറ്റബിൾ സൊസൈറ്റി വാങ്ങിയ അംബുലൻസിന്റെ സർവീസ്‌ താക്കോൽ കൈമാറി സി.പി.ഐ. എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. ചാരിറ്റബിൽ സൊസൈറ്റി പഞ്ചായത്ത്‌ കേന്ദ്രീകരിച്ച്‌ നടത്തുന്ന പാലിയേറ്റീവ്‌ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഒമ്പത്‌ ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ്‌ ആംബുലൻസ്‌ വാങ്ങിയത്‌. നാടിന്റെ ആവശ്യത്തിനായി പൊതുജനങ്ങളിൽനിന്നുള്ള സംഭാവന ഉൾപ്പെടെ സ്വീകരിച്ചാണ്‌ ആംബുലൻസ്‌ സൗകര്യം ഒരുക്കിയത്‌. 
കോട്ടത്തറയിലെ ഇ.കെ നായനാർ സ്‌മാരക കമ്യൂണിറ്റി ഹാളിൽ നടന്ന താക്കോൽദാന ചടങ്ങിൽ എം വേലായുധൻ സ്‌മാരക കാർഷിക എൻഡോവ്‌മെന്റുകൾ സഹകരണ ക്ഷേമനിധി ബോർഡ്‌ വൈസ്‌ ചെയർമാൻ സി കെ ശശീന്ദ്രനും ഇ എം എസ്‌ സ്‌മാരക വിദ്യാഭ്യാസ എൻഡോവ്‌മെന്റുകൾ വയനാട്‌ ജില്ലാ ഡ്രൈവേഴ്‌സ്‌ കോ -ഓപ്പറേറ്റീവ്‌ സൊസൈറ്റി പ്രസിഡന്റ്‌ കെ റഫീഖും വിതരണംചെയ്‌തു. കോട്ടത്തറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി റെനീഷ്‌ മുഖ്യാതിഥിയായി. 
സൊസൈറ്റി പ്രസിഡന്റ്‌ എം മധു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ അംഗം എൻ സി പ്രസാദ്‌, വെങ്ങപ്പള്ളി പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ പി എം നാസർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ജോസ്‌ പാറപ്പുറം, ശോഭനകുമാരി, പി സി കുഞ്ഞബ്‌ദുള്ള, സജീഷ്‌കുമാർ, വി ജെ ജോസ്‌, വി എൻ ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ഇ എം മനോജ്‌ ബാബു സ്വാഗതവും പി സുരേഷ്‌ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *