വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനാചരണം നടത്തി
പുൽപ്പള്ളി: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലും ഉദയ വായനശാലയും ചേർന്ന് ഉദയക്കവല പകൽ വീട്ടിൽ വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനാചരണം നടത്തി. ജോസ് മൈലാടുംപാറ അധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. ഉദയ വായനശാല സെക്രട്ടറി ഉണ്ണിക്കുട്ടൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി വി.വി. ആന്റണി, ജില്ലാ ഖജാൻജി ഹബീബ് റഹ്മാൻ റാവുത്തർ, സംസ്ഥാന കൗൺസിൽ അംഗം മാത്യു കോട്ടൂർ, നിയമ സഹായവേദിയംഗം കെ.മോഹനൻ, കെ.സുഭാഷിണി, പി.എൻ.കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു. അഡ്വ. ജോയി വളയംപിള്ളി ക്ലാസ്സെടുത്തു.
Leave a Reply