August 2, 2026

പരിശീലന പരിപാടി സംഘടിപ്പിച്ചു

0
IMG_20230618_141721.jpg
By ന്യൂസ് വയനാട് ബ്യൂറോ
വടുവന്‍ചാല്‍: മാലിന്യമുക്തം നവകേരളത്തിന്റെ ഭാഗമായി ജിഎച്ച്എസ്എസ് വടുവഞ്ചാല്‍ എന്‍എസ്എസ് യൂണിറ്റ് പരിശീലന പരിപാടി സംഘടിപ്പിച്ചു. കിലയിലെ അഡീഷ്ണല്‍ ഫാക്കല്‍റ്റി ഗ്രീഷ്മ മന്മഥന്‍ ക്ലാസ് നയിച്ചു. ജൈവ – അജൈവ മാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കണം എന്നും, അതിനായി ഏതൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും, വിവിധതരം കമ്പോസ്റ്റുകളെ കുറിച്ചും, ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വോളണ്ടിയേഴ്‌സിന് ക്ലാസ് നല്‍കി.വൊളണ്ടിയര്‍ ഏബല്‍ പി ബൈജു അധ്യക്ഷം വഹിച്ച ചടങ്ങിന് കുമാരി അരുണിമ എം സ്വാഗതം അറിയിച്ചു. വൊളണ്ടിയറായ ആദിത്യന്‍ ടി ജെ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ. സുഭാഷ് വി പി എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു. കുമാരി അഞ്ജന പി പി പരിപാടിയെക്കുറിച്ച് അവലോകനം നടത്തി സംസാരിക്കുകയുണ്ടായി. കുമാരി ഷംന ഷെറിന്റെ നന്ദി പ്രകാശനത്തോടെ പരിപാടി അവസാനിക്കുകയും ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *