August 2, 2026

അരിവാള്‍ കോശരോഗ ദിനാചരണം നാളെ

0
20230618_185853.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അരിവാള്‍ കോശ രോഗികളുടെ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക അരിവാള്‍ കോശരോഗ ദിനാചരണം നാളെ (തിങ്കൾ) രാവിലെ 11 ന് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയിൽ രോഗികള്‍ക്കുള്ള വാട്ടര്‍ബോട്ടില്‍ വിതരണം എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് യു.എച്ച്‌.ഐ.ഡി കാര്‍ഡ് വിതരണം ചെയ്യും. രോഗികള്‍ക്ക് ഡയറ്റീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്‌പെഷ്യാലിറ്റി ഡോക്ടര്‍ എന്നിവരുടെ സേവനം ലഭിക്കും. വിദഗ്ധരുമായി സംവദിക്കാനുള്ള അവസരം ഒരുക്കും. ജീവിതശൈലീ രോഗ സ്‌ക്രീനിങ്ങും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *