May 19, 2024

വായനപക്ഷാചരണം; ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും

0
20230618 185735.jpg
വായനപക്ഷാചരണം ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ നാളെ തിങ്കളാഴ്ച രാവിലെ 11 ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് നിർവ്വഹിക്കും. എ.ഡി.എം എൻ.ഐ.ഷാജു ചടങ്ങിൽ അധ്യക്ഷത വഹിക്കും. എഴുത്തുകാരൻ ഒ.കെ. ജോണി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും. വായനാദിന പ്രതിജ്ഞ, കവിതാലാപനം, പുസ്തകാ സ്വാദനം എന്നിവ നടക്കും. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കണിയാമ്പറ്റ ജി.എം.ആർ.എസ്സിലെ കുട്ടികളെ ചടങ്ങിൽ ആദരിക്കും. 
ജില്ലാഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷൻ, പട്ടികവർഗ്ഗ വികസന വകുപ്പ്എന്നിവര്‍ ചേര്‍ന്നാണ് ജില്ലയില്‍ വായാനപക്ഷാചരണം നടത്തുന്നത്.
  ഇതോടനുബന്ധിച്ച് ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിലെ വായനശാലകളില്‍ എഴുത്തുകാര്‍ വായനശാലയിലേക്ക് പുസ്തക സംവാദ സദസ്സ് സംഘടിപ്പിക്കും. 19 ന് വൈകീട്ട് 3 ന് അഞ്ചുകുന്ന് പൊതുജന വായനശാലയില്‍ പുസ്തക സംവാദ സദസ്സിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം എ.ടി. ഷണ്‍മുഖന്‍ നിര്‍വ്വഹിക്കും. എഴുത്തുകാരി ഷീല ടോമി രചിച്ച വല്ലി എന്ന കൃതി നോവലിസ്റ്റിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യും. വി.പി. ബാലചന്ദ്രന്‍ പുസ്തകാവതരണം നടത്തും. വായന പക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ പുസ്തക പ്രദര്‍ശനം, ജി. ശങ്കരപ്പിള്ള അനുസ്മരണം, ഗ്രന്ഥശാലയില്‍ വായക്കുറിപ്പ് മത്സരം, ഉന്നത വിജയം നേടിയവരെ ആദരിക്കല്‍, ലഹരി വിരുദ്ധ സദസ്സ്, ഗ്രന്ഥലോകം ക്യാമ്പെയിന്‍, ഇടപ്പള്ളി രാഘവന്‍ പിള്ള അനുസ്മരണം, പി. കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, എന്‍.പി. മുഹമ്മദ് അനുസ്മരണം, ബാലവേദി വര്‍ണ്ണകൂടാരം, മുഹമ്മദ് ബഷീര്‍ അനുസ്മരണം, അമ്മവായന, ഐ.വി. ദാസ് അനുസ്മരണം തുടങ്ങിയവ നടക്കും. സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി തുല്യത്യാ പഠിതാക്കളുടെ സംഗമം വായന, എഴുത്ത്, ക്വിസ് തുടങ്ങി വിവിധ മത്സരങ്ങള്‍ നടക്കും. വായനപക്ഷാചരണത്തിന്റെ സമാപനം ജൂലൈ 7 ന് കളക്ട്രേറ്റില്‍ നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *