August 2, 2026

സൗജന്യ സ്കൂൾ കിറ്റും വസ്ത്രവും നൽകി

0
eiMB10478299.jpg
By ന്യൂസ് വയനാട് ബ്യൂറോ
വടുവൻഞ്ചാൽ: അർഹരായ കുട്ടികൾക്ക് സദയം ചാരിറ്റബിൾ ട്രസ്റ്റും ട്വൊന്റി സ്റ്റാർസ് അയൽക്കൂട്ടവും ചേർന്ന് സൗജന്യ സ്കൂൾ കിറ്റും വസ്ത്രവും നൽകി. സദയത്തിന്റെ ഒരു വൃക്ഷത്തൈയും പുസ്തക സഞ്ചിയും, സ്നേഹമീ കുപ്പായം എന്നീ പദ്ധതികൾ പ്രകാരമായിരുന്നു വിതരണം. ഒന്നേയാർ കണ്ടകർണൻ കുന്നിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്തംഗം എൻ.സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. അയൽക്കൂട്ടം പ്രസിഡന്റ് ടി.വി. ടോമി അധ്യക്ഷനായി. സദയം ജനറൽ സെക്രട്ടറി എം.കെ. ഉദയകുമാർ, ഷാജി വർഗീസ്, എം.പ്രമീള നായർ, സീന ബായ് , വി.പി.സുരേഷ്കുമാർ, കെ.കെ.ശശിധരൻ, പി.വി. സ്കറിയ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *