May 10, 2024

വയനാദിനപരിപാടികള്‍ക്ക് തുടക്കമായി

0
Eibgpqe78171.jpg
 വൈത്തിരി: വൈത്തിരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനപരിപാടികള്‍ക്ക് വിവിധ പരിപാടികളോടെ തുടക്കംകുറിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിഷ് നിർവഹിച്ചു. വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വൈത്തിരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ തോമസ് നടത്തി. മുഖ്യാതിഥിയായ പ്രശസ്ത കഥാകൃത്തും സംസ്കാരിക പ്രവർത്തകനുമായ എ വി സുധാകരൻ മാഷ് വായന ദിന സന്ദേശവും പി എൻ പണിക്കർ അനുസ്മരണവും നടത്തി.
 കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അലീന റജിയെ അനുമോദിച്ചു. യോഗത്തിൽ ഹെഡ്മാസ്റ്റർ പി ഓംകാരനാഥൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജെസിം ടി നന്ദിയും പറഞ്ഞു. പി ടിഎ പ്രസിഡണ്ട് മുഹമ്മദലി അധ്യക്ഷത വഹിച്ചു. അധ്യാപകരായ ആബിദ് പട്ടേരി, ഗഫൂർ എ കെ, പ്രിയ രഞ്ജിനി, ഡോ. എം. പി വാസു, പ്രിയങ്ക എസ്, മുന്‍ പി ടി എ പ്രസിഡന്റ് അനിൽ കുമാര്‍ തുടങ്ങിയവർ സംസാരിച്ചു. വിദ്യാര്‍ഥികളായ ജോഷ്മ ടി കെ, ഭദ്ര കൈലാസ്, മിന്‍ഹ, ജെസെ ഇമ്മാനുവല്‍, ആര്‍ദ്ര വി, ശ്രീഷ്ണ, അലീന, സാനിയ അഭിലാഷ്, അലീന ജോസ്, തൃഷ തുടങ്ങിയവർ പ്രസംഗം, കഥാവതരണം, പുസ്തകച്ചര്‍ച്ചകള്‍, പുസ്തകാസ്വാദനം തുടങ്ങിയവ അവതരിപ്പിച്ചു. 
 വായന പരിപോഷിപ്പിക്കുന്നതിനായി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധങ്ങളായ പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനും തീരുമാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *