സഹകരണ ബാങ്ക് വായിപാ തട്ടിപ്പ് : എൽ ഡി എഫ് മാർച്ച് നാളെ
പുൽപ്പള്ളി :പുൽപ്പള്ളി സഹകരണ ബാങ്കില്‍ നടത്തിയ വായ്‌പാ തട്ടിപ്പിലെ മുഴുവൻ പ്രതികളെയും അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്‌ച ബാങ്കിലേക്ക് മാർച്ച് നടത്തും. കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാമിന്റെ നേതൃത്വത്തിൽ എട്ടരക്കോടി രൂപയുടെ വായ്‌പ തട്ടിപ്പാണ് നടത്തിയത്. തട്ടിപ്പിനരയായ കർഷകൻ ജീവനൊടുക്കി. ആത്മഹത്യചെയ്ത രാജേന്ദ്രൻ നായരുടെ കടബാധ്യത ബാങ്ക് ഏറ്റെടുക്കുക, കുടുംബത്തിലെ ഒരംഗത്തിന് ബാങ്കിൽ ജോലിനൽകുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ത്തിയാണ് എൽഡിഎഫ് പ്രക്ഷോഭം. രാവിലെ 10ന് മാർച്ച് ആരംഭിക്കും. വായ്‌പ തട്ടിൽ ബാങ്ക് മുൻ പ്രസിഡന്റ് കെ കെ അബ്രഹാമും മുൻസെക്രട്ടറി രമാദേവിയും ജയിലിലാണ്. മറ്റുപ്രതികൾ ഒളിവിലാണ്. മരണത്തിന് ഉത്തരവാദികൾ കോൺഗ്രസ് നേതാക്കളാണെന്ന രാജേന്ദ്രൻ നായരുടെ ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. സഹകരണ വകുപ്പ് നിയമിച്ച പ്രത്യേക അന്വേഷക സംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്.






Leave a Reply