വായന ദിനം : പങ്കാളിത്ത ഗ്രാമത്തിൽ പത്ര വിതരണം
ബത്തേരി:ബത്തേരി സർവ്വജന വൊക്കേഷണൽ ഹയർ സെക്കൻ്ററിയിലെ വി എച്ച് എസ് ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പങ്കാളിത്ത ഗ്രാമമായ തൊടുവെട്ടി കോളനിയിൽ പത്രവിതരണം ആരംഭിച്ചു. വായനദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ദിലിൻസത്യനാഥിൽ നിന്നും തൊടുവെട്ടി കോളനി കാരണവർ
വാസു പത്രം ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് അസീസ് മാടാലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അമ്പിളി നാരായണൻ, മിൻ്റു, മുജീബ്, സനിക, മാജിദ എന്നിവർ പ്രസംഗിച്ചു.






Leave a Reply