November 6, 2026

പ്രതിഭകളെ ആദരിക്കലും വായന ദിന ആചരണവും നടത്തി

0
IMG_20230620_140050.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 അരമ്പറ്റക്കുന്ന്: അരമ്പറ്റ ക്കുന്ന് നവദീപം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന വാര ഘോഷ പരിപാടിക്ക് തുടക്കം കുറിച്ചു. അതൊടൊപ്പം കഴിഞ്ഞ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വായനാദിനം പരിപാടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ.പി.എ ജോസ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് മാത്യു. പി.ജെ. അദ്ധ്യക്ഷം വഹിച്ചു. വയനാ ദിനസന്ദേശം. വൈത്തിരി താലൂക്ക് ലൈബ്രററി കൗൺസിൽ പ്രസിഡന്റ് സി.കെ.രവീന്ദ്രൻ മാസ്റ്റർ നൽകി. എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്നും ഫുഡ് ടെക്നോളജിയിൽ ഒന്നാം റാങ്ക് നേടിയ അമല ജോയിയെ മെമൊന്റോ നൽകി ആദരിച്ചു. എസ്.എസ്.എൽ.സി. പ്ലസ് ടു  പരീക്ഷയിൽ എ പ്ലസ്  നേടിയ കുട്ടികളെ ആദരിച്ചു.ഗ്രന്ഥശാല സെക്രട്ടറി പ്രഭാകരൻ, സിറിയ്ക് മാത്യു. കെ.എം.ഉണ്ണി, കെ.ബാബു ഷാജി.കെ. ഇ പി ജെ.കുര്യൻ.ജി ബി. പുതിയാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *