August 7, 2026

പ്രധാനമന്ത്രി സഡക് യോജന ജില്ലാ പ്രോജക്ട് ഓഫീസറെ ബിജെപി ഉപരോധിച്ചു

0
IMG_20230620_152543.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :പ്രധാനമന്ത്രി സഡഗ് യോജന പദ്ധതി പ്രകാരം ഏറ്റെടുത്ത വേങ്ങപ്പള്ളി പഞ്ചായത്തിലെ വേങ്ങപള്ളി കൊടുങ്ങയം തെക്കുന്തറ റോഡ് നിർമ്മാണത്തിലെ കാലതാമസത്തിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി നേതാക്കൾ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രൊജക്റ്റ് ഓഫീസറെ ഉപരോധിച്ചു.
 2021ൽ ആരംഭിച്ച റോഡ് നിർമ്മാണം 2023 മെയ്‌ മാസം പൂർത്തീകരിക്കേണ്ടത് ആയിരുന്നു.
 എന്നാൽ അധികൃതരുടെ അനാസ്ഥകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുകയാണ്. ഇതിൽ പ്രതിഷേധിച്ച് കൊണ്ടായിരുന്നു ബിജെപി വേങ്ങപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പ്രോജക്ട് ഓഫീസറെ ഉപരോധിച്ചത് .
 ഉപരോധ സമരത്തിൽ ബിജെപി സംസ്ഥാന സമിതി അംഗം കെ സദാനന്ദൻ, ബിജെപി ഉത്തരം മേഖലാ വൈസ് പ്രസിഡന്റ് പി ജി ആനന്ദകുമാർ ജില്ലാ ജനറൽ സെക്രട്ടറി കെ ശ്രീനിവാസൻ പടിഞ്ഞാറത്തറ മണ്ഡലം ട്രഷറർ വേണുഗോപാലൻ നായർ പഞ്ചായത്ത് മെമ്പർ വി കെ ശിവദാസ്, മീഡിയ സെൽ ജില്ലാ കൺവീനർ മനോജ് വി നരേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *