ഗാന്ധി പാർക്കിൽ യു.ഡി.എഫ് സായാഹ്ന ധർണ നടത്തി
മാനന്തവാടി: അഴിമതിയും, വിലക്കയറ്റവും സംസ്ഥാനത്തെ സാധാരണക്കാരെ ദുരിത ക്കയത്തിലാക്കിയിരിക്കുകയാണന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ. കെ. അഹമ്മദ് ഹാജി പറഞ്ഞു.പിണറായി വിജയന്റെ അഴിമതി ഭരണത്തിനെതിരെ മാനന്തവാടി നിയോജക മണ്ഡലം യു. ഡി. എഫ്. കമ്മിറ്റി മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തിയ സായാഹ്ന ധർണ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യു. ഡി. എഫ്. ചെയർമാൻ എൻ. കെ. വർഗീസ് അദ്ധ്യക്ഷം വഹിച്ചു. കൺവീനർ പടയൻ മുഹമ്മദ് സ്വാഗതം പറഞ്ഞു. മുൻ മന്ത്രി പി. കെ. ജയലക്ഷ്മി, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ ഹാരിസ് പടിഞ്ഞാറത്തറ, സി. കുഞ്ഞബ്ദുള്ള,കേരള കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് എം. സി. സെബാസ്റ്റ്യൻ, ഡി. സി. സി. ജില്ലാ വൈസ് പ്രഡിഡന്റ് മംഗലശ്ശേരി മാധവൻ മാസ്റ്റർ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി. പി. മൊയ്‌ദു ഹാജി, സെക്രട്ടറി കെ. സി. അസീസ് കോരോം, പി. വി. ജോർജ്, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ കടവത് മുഹമ്മദ്, പി. കെ. അബ്ദുൽ അസീസ്, കെ. ഇബ്രാഹിം ഹാജി, ഡി. അബ്ദുള്ള, കൊച്ചി ഹമീദ്, ഉസ്മാൻ പള്ളിയാൽ, വി. അബ്ദുള്ള ഹാജി, പടയൻ റഷീദ്, കോൺഗ്രസ് നേതാക്കളായ എം. ജി. ബിജു, പി. വി. ജോർജ്, ജേകബ് സെബാസ്റ്റ്യൻ, രത്ന വല്ലി,ജോസ് കളപ്പുര, നിഷാന്ത്, ചിന്നമ്മ ജോസ്, അബുൾ റഹ്‌മാൻ, ജോസ് കളപ്പുര, കെ. കെ. സി. മൈമൂന, പി. വി. എസ്. മൂസ്സ, തുടങ്ങിയവർ നേതൃത്വം നൽകി





Leave a Reply