May 19, 2024

സാക്ഷരതാമിഷന്‍ വായന പക്ഷാചരണം; മത്സരങ്ങള്‍ നടത്തി

0
20230620 193131.jpg

കൽപ്പറ്റ : ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും സഹകരണത്തോടെ വായന പക്ഷാചരണവും പത്താം തരം തുല്യതാ പഠിതാക്കളുടെ സംഗമവും നടത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍ അധ്യക്ഷത വഹിച്ചു. പഠിതാക്കളുടെ മത്സരം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സി. അംഗം സുരേഷ് ബാബു വായനദിന സന്ദേശം നല്‍കി. 
വായന പക്ഷാചരണത്തോടനുബന്ധിച്ച് രചനാ മത്സരം, പ്രസംഗം, ക്വിസ് എന്നീ മത്സരങ്ങള്‍ നടത്തി. ജില്ലയിലെ പത്താംതരം തുല്യതാ പഠന കേന്ദ്രങ്ങളില്‍ നടത്തിയ മത്സരത്തില്‍ നിന്നും ഒന്നാം സ്ഥാനം നേടിയവരാണ് ജില്ലയിലെ മത്സരത്തില്‍ പങ്കെടുത്തത്. കയ്യെഴുത്ത് മത്സരത്തില്‍ കോളേരി ജി.എച്ച്.എസ്.എസിലെ കെ.എസ് സത്യന്‍ ഒന്നാം സ്ഥാനവും മീനങ്ങാടി ജി.എച്ച്.എസ്.എസിലെ പി.ടി സഫിയ രണ്ടാം സ്ഥാനവും സുല്‍ത്താന്‍ ബത്തേരി സര്‍വ്വജനയിലെ ഇ.എന്‍ ഋഷി മൂന്നാം സ്ഥാനവും നേടി. പ്രസംഗ മത്സരത്തില്‍ മേപ്പാടി ജി.എച്ച്.എസ്.എസിലെ റോസി ഡയാന ഒന്നാം സ്ഥാനവും മീനങ്ങാടി ജി.എച്ച്.എസിലെ പി.ടി സഫിയ, സുല്‍ത്താന്‍ ബത്തേരി സര്‍വ്വജനയിലെ പി.ആര്‍ സുശീല എന്നിവര്‍ രണ്ടാം സ്ഥാനവും മുള്ളന്‍കൊല്ലി ജി.എച്ച്.എസിലെ എല്‍സമ്മ തോമസ് മൂന്നാം സ്ഥാനവും നേടി. ക്വിസ് മത്സരത്തില്‍ മുള്ളന്‍കൊല്ലി ജി.എച്ച്.എസ്.എസിലെ വി.പി ജസി ഒന്നാം സ്ഥാനവും സുല്‍ത്താന്‍ ബത്തേരി സര്‍വ്വജനയിലെ എന്‍. വഹീദ രണ്ടാം സ്ഥാനവും മേപ്പാടി ജി.എച്ച്.എസിലെ പ്രവീണ്‍ കുമാര്‍ മൂന്നാം സ്ഥാനവും നേടി. പഠന സംഗമത്തില്‍ പഠിതാക്കളുടെ കലാപരിപാടികളും അരങ്ങേറി. 
സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.സി ഹരിദാസ്, സാക്ഷരതാമിഷന്‍ ഓഫീസ് സ്റ്റാഫ് പി.വി. ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *