ബാങ്ക് ശാഖ ഉദ്ഘാടനം ചെയ്തു
മേപ്പാടി: പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ മേപ്പാടി ശാഖ മെട്രോ ടവ്വറിൽ തുറന്നു പ്രവർത്തനമാരംഭിച്ചു.ചെന്നൈ സോണൽ മാനേജർ ഭുവനേശ്വരി വെങ്കിട്ടരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു. എ.ടി.എം.കൗണ്ടർ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഓമന രമേശും നിർവ്വഹിച്ചു.മേപ്പാടിയിൽ പ്രവർത്തിക്കുന്ന അഞ്ചാമത്തെ പൊതു മേഖല ബാങ്കാണിത്. ഉദ്ഘാടനച്ചടങ്ങിൽ കോഴിക്കോട് സർക്കിൾ മാനേജർ എൻ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ടി. റുബീഷ്, വിനോദ് കുമാർ, ലളിത് കുമാർ, കുരുവിള ജോസഫ്, അശ്വതി അശോക്, എന്നിവർ സംസാരിച്ചു.ബ്രാഞ്ച് മാനേജർ കെ.നിതിൻ കൃഷ്ണ സ്വാഗതവും എ.നിത്യ നന്ദിയും പറഞ്ഞു.





Leave a Reply