ഡി.വൈ.എഫ്.ഐ മെഡിക്കൽ ക്യാമ്പും ഹൃദ് രോഗ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
കൽപ്പറ്റ :ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കാടാശ്ശേരിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ഹൃദ് രോഗ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ഡോക്ടർ അരുൺ ക്ലാസ്സെടുത്തു. റഷീദ് , ബിനു, സുനിൽ, മനു തുടങ്ങിയവർ സംസാരിച്ചു.






Leave a Reply