November 6, 2026

മന്ത്രവാദ പീഡനം : വനിതാ കമ്മീഷന്‍ യുവതിയെ നേരില്‍ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു

0
IMG_20230623_195837.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വാളാട്: ഭര്‍തൃവീട്ടില്‍ മന്ത്രവാദ പീഡനത്തിന് ഇരയായ വാളാട് സ്വദേശിനിയായ യുവതിയെ വനിത കമ്മീഷന്‍ നേരില്‍ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. സാസ്‌കാരിക കേരളത്തിന് യോജിക്കാത്ത പ്രവണതയാണ് ഇന്ന് നടക്കുന്നതെന്നും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൂടെന്നും അദ്ധ്യക്ഷ പറഞ്ഞു. കേസന്വേഷണത്തിന്റെ പുരോഗതിയും അദ്ധ്യക്ഷ വിലയിരുത്തി. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. യുവതിയുടെ തുടര്‍പഠനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സ്ഥലം എം.എല്‍.എയോട് ആലോചിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ ഉറപ്പുനല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *