September 17, 2026

ജേഴ്സി പ്രകാശനം ചെയ്തു

0
20230624_101345.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെല്ലൂർ: കൊല്ലത്ത് വെച്ച് നടക്കുവാൻ പോവുന്ന സംസ്ഥാന സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമംഗങ്ങൾക്കുള്ള ജേഴ്സിയുടെ പ്രകാശനം 
അഞ്ചാംമൈലിൽ വെച്ച് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
മൈക്രോടെക് പോളി ക്ലിനിക് സ്പോൺസർ ചെയ്ത ജേഴ്സിയുടെ പ്രകാശന ചടങ്ങിൽ
ഹോക്കി അസോസിയേഷൻ ജില്ലാ സെക്രട്ടറി ടി.നവാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഡോ.ജാൻഷർ ഖാൻ സി.കെ,വാർഡ് മെമ്പർ ആഷിക് എം.കെ,ജംഷീർ തെക്കേടത്ത് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *