സ്പ്ലാഷ് ‘മഴ മഹോത്സവം ജനകീയമാക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ “വയനാട് മഡ് ഫെസ്റ്റ്-2023
കൽപ്പറ്റ : മൺസൂൺകാല വിനോദ സഞ്ചാരം ജില്ലയിൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓർഗനൈസേ ഷൻ നടത്തിവരുന്ന സ്മാഷ് മഴ മഹോത്സവം ജില്ലയിൽ ജനകീയമാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വയനാട് മഡ് ഫെസ്റ്റ് 2023 സംഘടിപ്പിക്കു ന്നു. സംസ്ഥാന ടൂറിസം വകുപ്പ്, ജില്ലാ സ്പോർട്സ് കൗൺസിൽ, മഡ്ഡി ബൂട്ട്സ് വെക്കേഷൻസ് എന്നിവരുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജൂലൈ 5 മുതൽ 13 വരെ വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളിൽ വയനാട് വയനാട് മഡ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. മഡ് ഫെസ്റ്റിന്റെ ഭാഗമായി മഡ് ഫുഡ്ബോൾ ( താലൂക്ക് തലം, സംസ്ഥാന തലം), മഡ് വടംവലി (ജില്ലാതലം), കയാക്കിംഗ്(സംസ്ഥാനതലം), അമ്പെയ്ത്ത്, മൺസൂൺ ട്രക്കിംഗ് തുടങ്ങിയവ സംഘടിപ്പിക്കുന്നു.
ജൂലൈ 5 ന് മാനന്തവാടി താലൂക്ക്തല മഡ്ഫുഡ്ബോൾ മത്സരം വളളി യൂർക്കാവിൽ വെച്ച് നടക്കും, ജൂലൈ 6 ന് സുബത്തേരി താലൂക്ക് തല മഡ്ഫു ഡ്ബോൾ മത്സരം പൂളവയൽ സപ്ത റിസോർട്ട് പരിസരത്തും, ജൂലൈ 7 ന് കൽപ്പറ്റ താലൂക്ക്തല മത്സരം കാക്കവയൽ നഴ്സറി പരിസരത്തും നടക്കും. ഓരോ താലൂക്കി ലേയും വിജയികൾക്ക് 0.5000/- 0.3000/- ക്യാഷ് അവാർഡും സംസ്ഥാന-തല മത്സരങ്ങളിലേക്കുളള യോഗ്യതയും ലഭിക്കും. ജൂലൈ 8 ന് കാക്കവ യലിൽ വെച്ച് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ വയനാട് ജില്ലയിൽ നിന്നും യോഗ്യത നേടിയ ടീമുകൾക്ക് പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീ കരിച്ച് ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് രൂ.20000/-, രൂ.10000/- വീതം ക്യാഷ് അവാർഡുകൾ നൽകും. കൂടാതെ മഡ് വടംവലി (ഓപ്പൺ കാറ്റഗറി) മത്സരവും ഇതേ വേദിയിൽ വെച്ച് നടക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മീനങ്ങാടി കമ്മ്യുണിറ്റി ഹാളിന് സമീപത്തുളള ഡിടിപിസിയുടെ ഓഫീസിൽ 2023 -ജൂലൈ 2. മുമ്പ് രജിസ്ട്രർ ചെയ്യേണ്ടതാണ്. ഫോൺ:9446072134, 9947042559, 9847884242 മഡ്ഫെസ്റ്റിന്റെ ഭാഗമായി ജൂലൈ 13 ന് തരിയോട് കലാട് തടാകത്തിൽ സംസ്ഥാനതല കയാക്കിംഗ് തുഴയൽ മത്സരം (ഡബിൾ) നടക്കും വിജയികൾക്ക് രൂ.10000/-, രൂ.5000/- വീതം ക്യാഷ് അവാർഡുകൾ നൽകും താൽപര്യമുള്ള ടീമുകൾ കറളാട് തടാക ഓഫീസിൽ -ജൂലൈ 10 ന് മുമ്പ് രജിസ്ട്രർ ചെയ്യേണ്ടതാണ്. ജൂലൈ 8ന് കാക്കവയലിൽ വെച്ച് ജില്ലയിലെ വിവിധ വകുപ്പുകൾ, മാധ്യമ പ്രവർത്തകർ, ടൂറിസം രംഗത്തെ വിവിധ സംഘടകൾ എന്നിവർക്കായി മഡ് ഫുഡ്ബേറ്റ് മത്സരം ഉണ്ടായിരിക്കുന്നതാണ്. സ്ലാഷ് മഴ മഹോത്സവം പരിപാടിയുടെ ഭാഗമായി ജില്ല യിൽ എത്തിച്ചേരുന്ന ദേശീയ അന്തർദേശീയ ടൂറിസം ട്രാവൽ പ്രതിനിധികൾക്കായി ജൂലൈ 12 ന് ചീങ്ങേരി റോക്ക് അഡ്വഞ്ചർ ടൂറിസം മൺസൂൺ ട്രക്കിംഗ്, ജൂലൈ 10, 11 തീയതികളിൽ സു.ബത്തേരിയിൽ വെച്ച് പ്രദർശന ആർച്ചറി, മഡ് ഫുഡ്ബോൾ തുടങ്ങിയവയും സംഘടിപ്പിക്കുന്നതാണ്.






Leave a Reply