ചെറുകിട സംരംഭകത്വ വികസന പദ്ധതിയ്ക്ക് സഹായം
കൽപ്പറ്റ: ജോയിൻ്റ് വോളണ്ടറി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ് ( ജ്വാല) യുടെ സിൽവർ ജൂബിലി വർഷ പ്രവർത്തനങ്ങളുടെ ഭാഗമായി നാഷണൽ എൻ.ജി.ഒ കോൺഫഡറേഷൻ്റെ സഹായത്തോടെ ജില്ലയിൽ സാമൂഹിക സംരംഭകത്വ വികസന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നു. ഇതിൻ്റെ ഭാഗമായി തയ്യൽ മെഷിനുകൾ, ഹൈ ടെക് കോഴിക്കൂട് എന്നിവ 50 ശതമാനം ധനസഹായത്തോടെ വിതരണം ചെയ്യും.
കൂടാതെ പ്ലസ് ടു മുതൽ പ്രൊഫഷണൽ കോഴ്‌സ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ധനസഹായത്തോടെ ലാപ്ടോപ്പ് നല്കുന്ന പദ്ധതിയും ആരംഭിച്ചതായി ജ്വാല എക്സി.ഡയറക്ടർ സി.കെ.ദിനേശൻ അറിയിച്ചു. വിശദ വിവരങ്ങൾക്കായി കൽപറ്റ ഡിവിൽ സ്റ്റേഷന് സമീപമുള്ള ജ്വാലയുടെ ഓഫീസുമായോ 04936 206036 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.






Leave a Reply