November 6, 2026

ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു

0
IMG_20230626_122658.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: നഗരസഭാ പരിധിയിൽ ജനറൽ ആശുപത്രിയുടെ പഴയ കെട്ടിടത്തിലും എമിലിയിലുമായി രണ്ട് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു.നഗരസഭയുടെ സ്വപ്ന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഹെൽത്ത് വെൽനെസ് സെന്ററുകൾ നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു.
നഗരസഭാ വൈസ് ചെയർപഴ്സൻ കെ.അജിത അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എ.പി. മുസ്തഫ, ടി.ജെ.ഐസക്, ജൈന ജോയ്, സി.കെ.ശിവരാമൻ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.പി. ദിനീഷ്, ആരോഗ്യകേരളം ഡിപിഎം ഡോ. സെമീഹ സൈതലവി, ജനൽ ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീകുമാർ മുകുന്ദൻ, കെ.കെ.നൗഫൽ, നഗരസഭാ സെക്രട്ടറി എൻ.കെ.അലി അസ്ഹർ എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *