ലഹരിക്കെതിരെ ബോധവൽക്കരണം നടത്തി
മുട്ടിൽ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വിദ്യാർത്ഥികളിലും യുവാക്കളിലും വർധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ ലഹരിക്കെതിരെ ബോധവൽക്കരണവുമായി വിദ്യാർത്ഥികൾ. ഡബ്ല്യൂ. ഒ.വി.എച്ച്. എസ്.എസ് മുട്ടിൽ എൻ എസ് എസ്, സ്കൗട്ട് & ഗൈഡ് വളണ്ടിയർമാരാണ് ബോധവൽക്കരണം നടത്തിയത്. സ്കൂൾ പരിസരത്തുള്ള കടകളിലും വീടുകളിലും ലഹരിവിരുദ്ധ സന്ദേശമടങ്ങിയ നോട്ടീസുകളും ലഘുലേഖ കളും വിതരണം ചെയ്തു,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജംഷാദ് പി, അധ്യാപകൻ ഫൈസൽ കെ, എൻ എസ് എസ് ലീഡർ ദിയ കെ പി, റഹീസ്, സ്കൗട്ട് ലീഡേഴ്‌സ് ആയ ജസീം മുഹമ്മദ്, ഫാസിൽ, റാഷിദ് എന്നിവർ നേതൃത്വം നൽകി.
Leave a Reply