August 2, 2026

പാലിയേറ്റിവ് രോഗികൾക്കുള്ള ബക്രീദ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

0
eiUNI4072087.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: ബക്രിദ് പ്രമാണിച്ച് പടിഞ്ഞാറത്തറ പഞ്ചായത്തിലെ പാലിയേറ്റിവ് പരിചരണത്തിലുള്ള
നിർദ്ധന കുടുബാങ്ങളായ
 കിടപ്പു രോഗികൾക്ക് ഭക്ഷണകിറ്റ് വിതരണം നടത്തി. പഞ്ചായത്ത്‌ പാലിയേറ്റിവ് സപ്പോർട്ടിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ  വിതരണോദ്ഘാടനം ചെയ്തു. പാലിയേറ്റീവ് സപ്പോർട്ടിങ് കമ്മിറ്റി ചെയർമാൻ കെ. ടി കുഞ്ഞബ്ദുള്ള അധ്യക്ഷനായി.അരി, വെളിച്ചെണ്ണ, പഞ്ചസര, ബെല്ലം തുടങിയ സാധനങ്ങൾ അടങ്ങിയ 500 രൂപയുടെ ഭക്ഷണ കിറ്റാണ് 
സുമനസ്സുകളുടെ സഹായത്താൽ
വിതരണം ചെയ്തത്. പടിഞ്ഞാറത്തറ ജനമൈത്രി പോലീസ് അബ്ദുൾ നാസർ, സനിൽകുമാർ , ഡോക്ടർ ഷൗക്കീൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർമാൻ പി എ ജോസ്, വാർഡ് മെമ്പർ സാജിത നൗഷാദ്, പാലിയേറ്റീവ് കമ്മറ്റി കൺവീനർ ജിജി ജോസഫ്, 
പാലിയേറ്റിവ് സിസ്റ്റർ റോസിലി, മുകുന്ദൻ ,
ഷേർളി
പാലിയേറ്റീവ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *