May 15, 2024

പൊതു വിദ്യഭ്യാസ മേഖലയെ തകർക്കരുത് : പി.ഇസ്മായിൽ

0
Img 20230627 Wa0025.jpg
കല്പറ്റ :വിദ്യാഭ്യാസ മേഖലിയിൽ അസംതൃപ്തരായ അധ്യാപകരെയും ,വിദ്യാർത്ഥികളെയും സൃഷ്ടിക്കുകയും സ്വജനപക്ഷപാതം കാണിക്കുകയും വ്യാജസർട്ടിഫിക്കറ്റുകളും ,ബിരുദങ്ങളും നൽകുകയും ചെയ്ത് കേരളീയ വിദ്യഭ്യാസ മുന്നേറ്റത്തെ തകർക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷർ പി ഇസ്മായിൽ അഭിപ്രായപ്പെട്ടു.
നിയമനാംഗീകാരം നൽകുക, ക്ഷാമഭത്ത കുടിശ്ശിക അനുവദിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക, പ്രൈമറി ഹെഡ്മാസ്റ്റർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക എന്നീ നിരവധി പൊതു വിദ്യാഭ്യാസ മേഘലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൊണ്ട് കെ.എസ്. ടി. യു വയനാട്ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കല്പറ്റ സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കെ.എസ് ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. പി ഷൗക്കുയാൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി നിസാർ കമ്പ സ്വാഗതമാശംസിച്ചു, സംസ്ഥാന കമ്മിറ്റിയഗം ഇ ടി റിഷദ് , ജില്ലാ ഭാരവാഹികളായ പി.എം ജൗഹർ , ജാഫർ സി കെ ,എം യു ലത്തീഫ് , സബ് ജില്ലാ പ്രസിഡണ്ടുമാരായ നിസാമുദ്ധീൻ പി , ഷാനവാസ് പി ,സബ് ജില്ലാ
സെക്രട്ടറിമാരായ അഷ്ക്കറലി ,മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു. നൗഫൽ സി.കെ , നിഷാദ് പി കെ , ഷഫീന ടി.കെ ,മൈമൂന ടി , നസീമ സജീർ, അസ്ലം പി , മുഹമ്മദലി , അബു താഹിർ , സാലിഹാത്ത് മുഹമ്മദ് ,എന്നിവർ നേത്രത്വം നൽകി ,ജില്ലാ ജോയിൻറ് സെക്രട്ടറി നസീർ കെ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *