May 14, 2024

പെയിന്‍ ആന്റ് പാലിയേറ്റീവ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

0
Eifcin471848.jpg
കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, വരദൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് പദ്ധതിയിലെ സന്നദ്ധ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. കണിയാമ്പറ്റ ബി.എഡ് കോളേജില്‍ നടന്ന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എന്‍ സുമ അധ്യക്ഷതവഹിച്ചു. പാലിയേറ്റിവ് പദ്ധതിയില്‍ സാമൂഹ്യ ഇടപെടലിന്റെ പ്രാധാന്യം, വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പെടെ സമൂഹത്തിലെ ഓരോ വ്യക്തികളുടെയും കടമ എന്നിവ ലക്ഷ്യമാക്കിയാണ് പരിശീലനം സംഘടിപ്പിച്ചത്. 
പാലിയേറ്റിവ് പരിശീലകന്‍ എം.ജി പ്രവീണ്‍, പാലിയേറ്റീവ് സ്റ്റാഫ് നേഴ്സ് സി.വി. വിനീത തുടങ്ങിയവര്‍ ക്ലാസ്സുകള്‍ നയിച്ചു. ബി.എഡ് സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ. ഫൈസല്‍, എന്‍.എസ്.എസ് കോ. ഓര്‍ഡിനേറ്റര്‍ ബിജീഷ്, വരദൂര്‍ പാലിയേറ്റിവ് നേഴ്സ് ലിസി ജോര്‍ജ്, വരദൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ മനോജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാനവാസ് വാഴയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കണിയാമ്പറ്റ ബി.എഡ് കോളേജ് വിദ്യാര്‍ത്ഥികള്‍, കണിയാമ്പറ്റ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *