November 3, 2026

വ്യാപാരി വ്യവസായി സമിതി അനുമോദന സദസ്സ് സംഘടിപ്പിച്ചു

0
20230701_141031.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: എട്ടേനാൽ യൂണിറ്റ് കേരള വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിച്ചു.
വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ 
യൂണിറ്റ് പ്രസിഡന്റ്‌ രതീഷ് ടി. ടി അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ്‌ 
റഫീഖ് വെള്ളമുണ്ട,രാജൻ എക്സൽ,സുരേഷ് കെ. പി, പ്രേം പ്രകാശ്,പ്രഭാത് കെ ,വിനീഷ് ദേവസ്സി തുടങ്ങിയവർ സംസാരിച്ചു.
ഒരു കാലത്ത് സാമ്പത്തിക താല്പര്യത്തിന്റെ മാത്രം പര്യായമെന്നോണം മുദ്ര കുത്തിയിരുന്ന വ്യാപാരി സമൂഹം ഇന്ന് സാമൂഹ്യ വ്യവസ്ഥിതിയുടെയും നാടിന്റെ വിപ്ലവകരമായ വികസനത്തിന്റെയും സ്ഥാനപതികൾ ആയി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഇടപെടുന്നു എന്നതാണ് അത്തരമൊരു അംഗീകാരത്തിലേക്കു വ്യാപാരികളെ നയിച്ചതെന്ന് ജുനൈദ് കൈപ്പാണി ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപെട്ടു.
വ്യാപാരി സമൂഹത്തെ ആത്‍മാഭിമാനത്തിന്റെ പാതയിലൂടെ കൈപിടിച്ചുയർത്താൻ വ്യാപാരി സംഘടനകൾ നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *