ബിജെപി രാഷ്ട്രീയ പാപ്പരത്തം ഉള്ളവരുടെയും ഭീരുക്കളുടെ പാർട്ടിയായി അധപതിച്ചു : ഷാജി ചെറിയാൻ
കൽപ്പറ്റ :
എൻസിപി മഹാരാഷ്ട്ര ഘടകത്തെ പിളർത്തി ബിജെപി ഗവർമെന്റിന് കീഴിൽ അഴിമതി ക്രിമിനൽ കേസ് നടപടികൾ നേരിടുന്നവർ ഉൾപ്പെടെയുള്ള 30 എംഎൽഎമാരിൽ ചിലരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും അജിത് പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്ത നടപടി ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്വവും അധികാര ദുർവ്യയവും ഭീരുത്വവും ആണ് ഇന്ത്യയിലെ പൊതുസമൂഹത്തോട് തുറന്നു സമ്മതിക്കുന്നത്. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ അടിപതറും എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന അധാർമിക രാഷ്ട്രീയത്തിലേക്ക് ബിജെപി നീങ്ങുന്നത്, ഇന്ത്യയിലെ രാഷ്ട്രീയ ജനാധിപത്യ ബോധമുള്ള പൊതുസമൂഹത്തിന് ഇത് വിലയിരുത്താവുന്നതാണ്.
ഇത് മണിപ്പൂരിൽ നടക്കുന്ന വർഗീയ കൊലപാതകങ്ങൾക്കും കലാപങ്ങൾക്കും എതിരെ ഇന്ത്യൻ ജനതയുടെ ശ്രദ്ധ തിരിച്ചുവിടുവാനുമുള്ള ഒരു രാഷ്ട്രീയ ഗൂഢനീക്കം കൂടിയാണ് ഇവിടെ ബിജെപി നടത്തിയത്.
മഹാരാഷ്ട്രയിൽ എൻസിപി വിട്ട എംഎൽഎമാർ എല്ലാം രാഷ്ട്രീയ ധാർമികത ഇല്ലാത്തവരും, ബിജെപി കേന്ദ്ര സംസ്ഥാന ഘടകങ്ങളുടെ നേതൃത്വത്തിൽ മാസങ്ങളായി തുടരുന്ന കുതിരക്കച്ചവട രാഷ്ട്രീയത്തിൽ സ്വാർത്ഥ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി അടിമപ്പെട്ട് അണിചേർന്ന് വരുന്നവരും ആണ് . അവരെ മഹാരാഷ്ട്രയിലെ മഹാഭൂരിപക്ഷം വരുന്ന എൻസിപി പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും അടുത്ത് തിരഞ്ഞെടുപ്പിൽ തള്ളിക്കളയും .
അജിത്ത് പവാറിന്റെ നേതൃത്വത്തിൽ 30 എംഎൽഎമാർ പുറത്തു പോയപ്പോൾ മഹാരാഷ്ട്ര എൻസിപി രാഷ്ട്രീയത്തിൽ ഒരു ശുദ്ധി കലാശമാണ് നടന്നിരിക്കുന്നത്. അധികാര കൊതിയനായ രാഷ്ട്രീയ ധാർമികതയില്ലാത്ത അജിത് പവാറിന്റെ നേതൃത്വത്തിൽ പാർട്ടിയിലെ എല്ലാ മാലിന്യങ്ങളും പുറത്തുപോയതിൽ ഇന്ത്യയിലെ ഓരോ എൻസിപി പ്രവർത്തകനും അഭിമാനിക്കാം.ഇവർ സ്വയം പുറത്തുപോയതിലൂടെ ഇന്ത്യയിൽ എൻസിപി ക്ക് ഒരു പുതിയ ഭാവിയും രാഷ്ട്രീയ കെട്ടുറപ്പും പ്രതീക്ഷിക്കാം , മഹാരാഷ്ട്രയിൽ നിന്ന് കൂടുതൽ ആളുകൾ വരും നാളുകളിൽ എൻസിപി നേതൃത്വത്തിലേക്ക് കടന്നു വരുമെന്നും നമുക്ക് പ്രതീക്ഷിക്കാം. എന്ന് എൻസിപി സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.





Leave a Reply