September 16, 2026

ഹയർ സെക്കണ്ടറി സീറ്റ് ക്ഷാമം; എം. എസ്. എഫ് മാർച്ച്‌ സംഘടിപ്പിച്ചു

0
IMG_20230703_174433.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ : ഹയർ സെക്കണ്ടറി സീറ്റ് ക്ഷാമം പരിഹരിക്കണമെന്നും അധികബാച്ചുകൾ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് എം എസ് എഫ് നടത്തുന്ന സമരത്തിന്റെ തുടർച്ചയായി വിദ്യാഭ്യാസവകുപ്പിന്റെ കൂടുതൽ ഓഫീസുകളിലേക്ക് സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എം. എസ്. എഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി  എ..ഇ.ഒ  ഓഫീസിലേക്ക് മാർച്ച് നടത്തി.അധികബാച്ചുകൾ അനുവദിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരങ്ങൾക്ക് എം എസ് എഫ് നേതൃത്വം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.ജില്ലാ പ്രസിഡന്റ് പി.എം.റിൻഷാദ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജനറൽ   സെക്രട്ടറി ഫായിസ് തലക്കൽ മുഖ്യപ്രഭാഷണം നടത്തി. കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ഫസൽ കാവുങ്ങൽ, ട്രഷറർ അംജദ് അലി, വൈസ് പ്രസിഡന്റുമാരായ സിറാജ്ജുദ്ധീൻ കമ്പളക്കാട്, അജ്ഷൽ പൊഴുതന, സെക്രട്ടറി നിഹാൽ റിപ്പൺ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *