May 20, 2024

മണിപ്പൂർ കലാപം – പുൽപ്പള്ളിയിൽ പ്രതിഷേധ റാലി ചൊവ്വാഴ്ച

0
Img 20230703 174655.jpg
പുൽപ്പള്ളി : മണിപ്പൂർ കലാപത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് എ കെ സി സി യുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് പുൽപ്പള്ളിയിൽ സംയുക്ത പ്രതിഷേധ റാലി നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .മണിപ്പൂരിൽ കലാപം കത്തിപ്പടർന്നിട്ട് രണ്ടു മാസങ്ങൾ പിന്നിട്ടിരിക്കുന്നു. കലാപതീ അണക്കാൻ നാളിതുവരെ കേന്ദ്ര- സംസ്ഥാന ഗവൺമെന്റുകൾ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയിട്ടും ഇല്ല . 2023 മെയ് മൂന്നിനാണ് കലാപം തുടങ്ങിയത് .മണിപ്പൂരിലെ ഭൂരിപക്ഷ വിഭാഗമായ മെയ് തെയ്കളും ന്യൂനപക്ഷങ്ങൾ ആയ കുക്കികളും ഉൾപ്പെടുന്ന ഗോത്രവർഗ്ഗക്കാരും തമ്മിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ശത്രുതയുടെ തനി ആവർത്തനമാണ് മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപം എന്ന് വരുത്തി തീർക്കുവാൻ ഗൂഢലക്ഷ്യത്തോടെ ഭരണകൂടവും ഉദ്യോഗസ്ഥരും ശ്രമിക്കുന്നു. വെറും ഗോത്രവർഗ്ഗ കലാപമാക്കി മണിപ്പൂർ കലാപത്തെ ലളിത വൽക്കരിക്കാൻ കഴിയില്ല എന്നതിന് ധാരാളം തെളിവുകൾ നിരത്താൻ കഴിയും ആസൂത്രിതമായ വംശഹത്തിയാണ് ഇവിടെ നടക്കുന്നത് ക്രൈസ്തവരെ ഉന്മൂലനം ചെയ്യുവാനുള്ള സംഘടിതനീക്കം ആണ് ഇവിടെ നടക്കുന്നത് മണിപ്പൂർ കലാപം നൂറുകണക്കിന് ക്രിസ്ത്യാനികൾ കൊലചെയ്യപ്പെട്ടു സ്ത്രീകൾ അപമാനിപ്പിക്കപ്പെട്ടു മണിപ്പൂർ കലാപത്തിന്റെ യഥാർത്ഥ വില്ലൻ ഇന്ന് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സംവരണമാണ് ഈ യഥാർത്ഥ വില്ലനെ രാഷ്ട്രീയ പകിട കളിയിലെ തന്ത്രപ്രധാനമായ ഒരു ആയുധമായി ദേശീയ സംസ്ഥാന ഭരണാധികാരികൾ ഉപയോഗപ്പെടുത്തുന്നു മണിപ്പൂർ മുഖ്യമന്ത്രി ധീരൻ സിംഗിന്റെ രാജ്യം നാടകവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനവും ആശ ആശങ്ക ഉണർത്തുന്നതും ഭയാനകവും ആണ് മണിപ്പൂരിൽ പൂർവസ്ഥിതി സ്ഥാപിക്കപ്പെടേണ്ടിയിരിക്കുന്നു ഇക്കാര്യത്തിൽ സമൂഹ മനസ്സാക്ഷി ഉണർത്തുന്നതിന് വേണ്ടിയാണ് ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു .ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് പുൽപ്പള്ളി ടൗൺ ചർച്ച് പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രതിഷേധ ജാഥക്ക് ശേഷം ടൗണിൽ ചേരുന്ന പൊതുസമ്മേളനം മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ ഫാദർ ജെയിംസ് പുത്തൻപറമ്പിൽ,ഫാദർ ജസ്റ്റിൻ മൂന്നനാൽ, തോമസ് പാഴൂക്കാലാ, കെ. പി .സാജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *