June 7, 2026

സൗജന്യ പി.എസ്.സി കോച്ചിംഗ് തുടങ്ങി

0
IMG_20230704_103312.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന സി.സി.എം.വൈ സെന്ററില്‍ തുടങ്ങിയ സൗജന്യ പി.എസ്.സി കോച്ചിംഗ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സി.സി.എം.വൈ പ്രിന്‍സിപ്പല്‍ യൂസഫ് ചെമ്പന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലാണ് പി.എസ്.സി പരിശീലനം ആരംഭിച്ചിരിക്കുന്നത്. പ്രവേശനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പഠനം തികച്ചും സൗജന്യമാണ്. ജില്ലയിലെ ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലിം, ക്രിസ്ത്യന്‍, ജൈന വിഭാഗങ്ങള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുമായാണ് പരിശീലനം നല്‍കുന്നത്. ആറുമാസമാണ് പരിശീലനത്തിന്റെ കാലാവധി. ന്യുനപക്ഷ യുവജനങ്ങളെ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പാലോളി മുഹമ്മദ്ക്കുട്ടി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടങ്ങിയ സ്ഥാപനമാണ് കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്ത്. കെ.എ അനുപ്രസാദ്, കെ. സലീം തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *