June 7, 2026

നിയന്ത്രണം വിട്ട ട്രാവലർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു :യാത്രക്കാർക്ക് പരിക്ക്

0
IMG_20230705_110853.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനവല്ലി:
പനവല്ലി സർവ്വാണി വളവിൽ നിയന്ത്രണം വിട്ട ട്രാവലർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. തിരുനെല്ലി ക്ഷേത്ര സന്ദർശനത്തിനായി പോയ കണ്ണൂർ പാനൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് ഇന്ന് രാവിലെ എട്ടരയോടെ അപകടത്തിൽപ്പെട്ടത്. ഒരു കുട്ടിയടക്കം പത്ത് യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ കാട്ടിക്കുളത്തെ സ്വകാര്യ ക്ലിനിക്കിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുത്തനെയുള്ള വളവിൽ വെച്ച് ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *