August 27, 2026

യാത്രയയപ്പ് നൽകി

0
20230705_194252.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: നാൽപ്പത്തി രണ്ട് വർഷക്കാലം തരിയോട് ഗവ. എൽ പി സ്കൂളിൽ പാചക തൊഴിലാളിയായി ജോലി ചെയ്തു വിരമിച്ച മടത്തുവയൽ കേളുവിന്  സ്കൂൾ പി.ടി.എയുടെ നേതൃത്വത്തിൽ  യാത്രയയപ്പ് നൽകി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ജി ഷിബു ഉപഹാരം നൽകി. പി.ടി.എ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ചന്ദ്രൻ മടത്തുവയൽ, സീനിയർ അസിസ്റ്റൻറ് സിപി ശശികുമാർ, സന്തോഷ് കോരംകുളം, രാധിക ശ്രീരാഗ്, എം പി കെ ഗിരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രധാന അധ്യാപിക ബിന്ദു തോമസ് സ്വാഗതവും കേളു മഠത്തുവയൽ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *