എസ്.എഫ്.ഐ വാഴ നട്ട് പ്രതിഷേധിച്ചു
ബത്തേരി : ബത്തേരി സെന്റ് മേരീസ് കോളേജിൽ വിദ്യാർത്ഥികൾക്കുള്ള ബസ് സ്റ്റോപ്പ് പൊളിച്ചുമാറ്റി ബദൽ സംവിധാനം എന്ന പേരിൽ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് മേൽക്കൂര നിർമിച്ചതിനെതിരെ
എസ്. എഫ്.ഐ സെൻമേരിസ് കോളേജ് വിദ്യാർത്ഥികൾ വാഴനട്ട് പ്രതിഷേധിച്ചു ഒരുമാസം മുൻപ് പൊളിച്ച് മാറ്റിയ ബസ് സ്റ്റോപ്പിന് പകരമായി വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി നിൽക്കാൻ മറ്റൊരു സംവിധാനം ഇല്ല. സുരക്ഷിതമായ ബദൽ സംവിധാനം വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടെങ്കിലും കോളേജ് മാനേജ്മെന്റിന് വേണ്ട രീതിയിൽ ഇടപെടുന്നില്ല. അതിനാൽ വിദ്യാർത്ഥികൾ കനത്ത പ്രതിസന്ധിയിലാണ്.
ഇനിയും പരിഹാരമാർഗ്ഗമില്ലാത്ത പക്ഷം എസ് എഫ് ഐ സമര മാർഗങ്ങളുമായി മുന്നോട്ട് പോവും എന്ന് sfi സെന്റ് മേരീസ് കോളേജ് യൂണിറ്റ് കമ്മിറ്റി അറിയിച്ചു.
Leave a Reply