October 9, 2026

റേഷന്‍ കാര്‍ഡുകള്‍ മാറ്റുന്നതിന് അപേക്ഷിക്കാം

0
20230706_194750.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ  : ജില്ലയില്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡുകള്‍ മാറ്റുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍വഴി പൊതുജനങ്ങള്‍ക്ക് ജൂലൈ 18 മുതല്‍ ആഗസ്റ്റ് 10 വരെ അപേക്ഷ സമര്‍പ്പിക്കാം. ആശ്രയ പദ്ധതിയില്‍ അംഗങ്ങളായുളളവര്‍, മാനസികവും ശാരീരികമായും വൈകല്യമുളളവര്‍, ഓട്ടിസം ബാധിച്ചവര്‍, ഭര്‍ത്താവ് മരണമടഞ്ഞ പ്രായാധിക്യമുളള സ്ത്രീകള്‍, എയ്ഡ്സ്, കാന്‍സര്‍ രോഗികളും ഡയാലിസിസിന് വിധേയരാകുന്നവരും, പരസഹായമില്ലാതെ ജീവിക്കുവാന്‍ കഴിയാത്തവര്‍, ശരീരം തളര്‍ന്ന ശയ്യാവലംബരായവരും, 2009 ലോ അതിനുശേഷമോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്കും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുളള അപേക്ഷകള്‍ സമര്‍പ്പിക്കാം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *