പ്രണയം കൊണ്ടൊരു തുലാഭാരം ഒന്നാം സ്ഥാനം കരസ്ഥമാക്കി സി.ജെ ജാഷറുദീൻ
മാനന്തവാടി:
സോഷ്യലി പോയിന്റ് ഫൗണ്ടേഷന്‍ നിതി അയോഗ് ഓഫ് ഇന്ത്യയുടെയും മിനിസ്ട്രി ഓഫ് എംഎസ്എംഇ യുടെയും ആഭിമുഖ്യത്തില്‍ ഇന്‍ഡോറില്‍ ഓണ്‍ലൈനായി നടത്തിയ നാഷണല്‍ പ്രൈഡ് അവാര്‍ഡില്‍ മലയാളം രചനാവിഭാഗത്തില്‍ 'പ്രണയം കൊണ്ടൊരു തുലാഭാരം ' എന്ന നോവല്‍ ഒന്നാം സ്ഥാനത്ത് എത്തി. നോവലിസ്റ്റ് ആയ സി.ജെ ജാഷറുദീനെ നാഷണല്‍ പ്രൈഡ് പുരസ്‌കാരം നല്‍കി സംഘടന ആദരിച്ചു. പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിക്കുന്ന നോവല്‍ ജൂലൈ അവസാനം പുസ്തകരൂപത്തില്‍ കൂര ബുക്‌സ് പ്രസിദ്ധികരിക്കും. ഓണ്‍ലൈന്‍ വഴി പ്രസിദ്ധീകരിച്ച നോവലുകള്‍ ആണ് മത്സരങ്ങള്‍ക്ക് പരിഗണിച്ചിരുന്നത്. കുഴിനിലം സ്വദേശികളായ ജമാലുദ്ധീന്‍ – സൈനബ ദമ്പതികളുടെ മകനാണ് ജാഷറുദീന്‍. മുഹ്‌സിന ഭാര്യയും അനബിയ മകളുമാണ്.






Leave a Reply