June 7, 2026

മഴക്കാല മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

0
20230707_170540.jpg
By ന്യൂസ് വയനാട് ബ്യൂറോ
നൂൽപ്പുഴ: നൂൽപ്പുഴ മാറോട് കോളനിയിൽ പനി, ഛർദി,വയറിളക്ക രോഗങ്ങൾ പെരുകുകയും ഒരു കുട്ടി മരിയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ വയനാട് ആയുഷ്
ട്രൈബൽ മെഡിക്കൽ യൂണിറ്റ്, കുടുംബശ്രീ,ബത്തേരി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ജില്ലാ കുടുംബശ്രീ മിഷൻ കമ്മ്യൂണിറ്റി കൗൺസിലർ ബബിത സ്വാഗത പ്രസംഗം നടത്തി. നൂൽപ്പുഴ സി. ഡി. എസ് ചെയർ പേഴ്സൺ എം. കെ ജയ ആദ്യക്ഷയായിരുന്നു. വാർഡ് മെമ്പർ ഷീന ഉദ്ഘാടനം ചെയ്തു. ഡോ :വന്ദന വി. ടി മഴക്കാല ബോധവൽക്കരണ ക്ലാസിനു നേതൃത്വം കൊടുത്തു.നൂൽപ്പുഴ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഗോപി ആശംസകൾ അർപ്പിച്ചു. ഡോ അരുൺ ബേബി, ഡോ സിത്താര പർവീൺ, അരുൺ ജോസ്, സുർജിത്, പ്രിയേഷ്, മിനി, റംല തുടങ്ങിയവർ പങ്കെടുത്തു.ആയുർവേദ, സിദ്ധ, ഹോമിയോ മഴക്കാല രോഗ പ്രതിരോധ ഔഷധങ്ങൾ നൂൽപ്പുഴ സി. ഡി എസ് ചെയർ പേഴ്സൺ എം. കെ ജയ വിതരണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *