November 6, 2026

കഞ്ചാവുമായി യുവാവ് പിടിയിൽ

0
IMG_20230709_073401.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബാവലി: കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും ബാവലിയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി വന്ന യുവാവിനെ പിടികൂടിയത്. ആറാട്ടുതറ ശാന്തിനഗര്‍ തോട്ടുവീട് നിധിന്‍ യേശുദാസ് (22) ആണ് പിടിയിലായത്. ചെറിയ പൊതികളാക്കി സൂക്ഷിച്ച 120 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. എ.എസ്‌.ഐമാരായ മുരളീധരന്‍, മെര്‍വിന്‍, സി.പി.ഒമാരായ ജില്‍ജിത്ത്, സുഷാദ്, ബിജു രാജന്‍, ഹരീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *