October 6, 2024

പള്ളിക്കല്‍ കല്യാണത്തും ആണ്ട് നേര്‍ച്ചക്ക് ഇന്ന് തുടക്കം

0
Img 20230709 112456.jpg
പള്ളിക്കല്‍: ചരിത്ര പ്രസിദ്ധമായ കല്യാണത്തും പള്ളിക്കല്‍ ശൈഖ് ശാഹുല്‍ മുര്‍തളാ(ഖ:സി :അ) തങ്ങളുടെ ആണ്ട് നേര്‍ച്ച 2023 ഇന്ന് മുതൽ (ജൂലൈ 9,10,11) ദിവസങ്ങളില്‍ നടക്കും. പരിപാടിയുടെ ആദ്യത്തെ ദിവസമായ ഇന്ന് (ഞായറാഴ്ച) വൈകുന്നേരം 7 മണിക്ക് ഉദ്ഘാടന കര്‍മ്മം പള്ളിക്കല്‍ മഹല്ല് ഖത്തീബ് ഹംസ ലത്തീഫി നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രമുഖ പ്രഭാഷകന്‍ യഹ്യ ബാഖവി പുഴക്കര സംസാരിക്കും.
രണ്ടാം ദിവസമായ തിങ്കളാഴ്ച വൈകുനേരം 7:30 ന് യുവ പ്രഭാഷകന്‍ റഷീദ് സഅദി ഉളിയില്‍ സംസാരിക്കും തുടര്‍ന്ന് നടക്കുന്ന ദിക്ര്‍ ദുആ മജ്‌ലിസിനു കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
പരിപാടിയുടെ അവസാന ദിവസമായ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് ഷഹീര്‍ അലി ശിഹാബ് തങ്ങള്‍ ഖത്തം ദുആക്ക് നേതൃത്വം നല്‍കും.തുടര്‍ന്ന് 12:30 മുതല്‍ 2:30 വരെ അന്നദാനം ഉണ്ടായിരിക്കുന്നതാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *