ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അരങ്ങേറി മിന്നു മണിക്ക് മിന്നും തുടക്കം
കൽപ്പറ്റ : ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനായി അരങ്ങേറിയ മലയാളി താരം മിന്നു മണിക്ക് മിന്നും തുടക്കം . ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അരങ്ങേറ്റത്തിൽ തന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ മിന്നു വിക്കറ്റ് സ്വന്തമാക്കി . ബംഗ്ലാദേശ് ഇന്നിംഗ്സിലെ അഞ്ചാം ഓവറിലെ നാലാം പന്തിൽ ഓപ്പണർ ഷമീമ സുൽത്താനയെയാണ് മിന്നും മടക്കിയത് . 13 പന്തിൽ 2 ഫോറും ഒരു സിക്സും സഹിതം സുൽത്താന 17 റൺസെടുത്തു . സുൽത്താനയെ മിന്നുവിന്റെ പന്തിൽ ജെമീമ റോഡ്രിഗസിടികൂടുകയായിരുന്നു . ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ കളിക്കുന്ന ആദ്യ കേരള താരമാണ് മിന്നു മണി






Leave a Reply