സഹകരണ മേഖലയുടെ സംരക്ഷണത്തിന് ജീവനക്കാർ ജാഗരൂകരായിരിക്കണം : എൻ. ഡി അപ്പച്ചൻ
കൽപ്പറ്റ : സഹകരണ മേഖല സംരക്ഷിക്കുന്നതിന് സഹകരണ ജീവനക്കാർക്ക് മുഖ്യപങ്ക് വഹിക്കാൻ ഉണ്ടെന്ന് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ അഭിപ്രായപ്പെട്ടു.
കേരള ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തി അഞ്ചാം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയിലെ വിവിധ പ്രശ്നങ്ങൾ സമ്മേളനത്തിൽ ചർച്ചാ വിഷയമായി
സഹകരണ മേഖലയുടെ വളർച്ചയ്ക്ക് സംഭാവന നൽകിയ മുതിർന്ന സഹകാരികളെ ചടങ്ങിൽ ആദരിച്ചു.
സംഘടനയിൽ നിന്നും വിരമിച്ചവർക്ക് യാത്രയയപ്പ് നൽകി. മെമ്പർമാരുടെ മക്കളിൽ പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് പി കെവിനയകുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സാബു ഇ ഡി സംഘടനാ സന്ദേശം നൽകി.മുൻ ജനറൽ സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി സംഘടന ഇന്നലെകളിൽ എന്ന വിഷയത്തിൽ ക്ലാസ്സ് എടുത്തു. ജില്ലാ പ്രസിഡണ്ട് ശ്രീ എൻ ഡി ഷിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു ടി സി ലൂക്കോസ് ,എം രാജു ,യൂ ഡി എഫ് കൺവീനർ കെ കെ വിശ്വനാഥൻ മാസ്റ്റർ ,കൺസ്യൂമർ ഫെഡ് ഡയറക്ടർ ഗോകുൽദാസ് കോട്ടയിൽ ,അഡ്വ എൻ കെ വർഗീസ്, പി ജെ രാജേന്ദ്രപ്രസാദ്, ജോർജ് മുണ്ടക്കൽ, സുനിൽ കെ ശ്രീഹരി.പി , ജിൽസൺ മാത്യു, കെ ഗോപകുമാർ
രേണുക എം.പി, സുധാകരൻ പി എൻ, ജിജു പി ,ഷാജു പിവി, സജി മാത്യു , ബെന്നി.ടി ഒ, ആർ.രാജൻ എന്നിവർ സംസാരിച്ചു. പി എൻ സുധാകരൻ, ടോമി സി ജെ, പി ജെ ജീമോൻ എന്നിവർ വിവിധ മേഖലകളെ സംബന്ധിക്കുന്ന പ്രമേയങ്ങൾ അവതരിപ്പിച്ചു..അടുത്ത വർഷത്തെ ഭാരവാഹികളായി ഷിജു എൻ ഡി പ്രസിഡൻറ് ശ്രീകുമാർ വി എൻ സെക്രട്ടറി,കെ ഗോപകുമാർ ട്രഷറർ, ജില്ലാ വനിതാ ചെയർ പേഴ്സൺ ആയി ടി വിജയേശ്വരിയെയും, കൺവീനർ ആയി ജിഷാ ആനന്ദിനെയും തിരഞ്ഞെടുത്തു..






Leave a Reply